Tuesday, August 14, 2012

ജൂലൈ മാസത്തിലെ പ്രവര്‍ത്തനറിപ്പോര്‍ട്ട്


ജൂലൈ മാസത്തിലെ പ്രവര്‍ത്തനറിപ്പോര്‍ട്ട്
ജൂലൈ 6ന് ചേര്‍ന്ന മീറ്റിംഗില്‍ ഈ മാസം നടത്തേണ്ടുന്ന പരിപാടികളെക്കുറിച്ച് തീരുമാനമെടുത്തു.മലയാള മനോരമയുടെ നല്ലപാഠം പദ്ധതിയുമായി ഈ മാസത്തെ പ്രവര്‍ത്തനങ്ങള്‍ ബന്ധിപ്പിക്കാന്‍ തീരുമാനിച്ചു.ക്ലാസ്സുകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും അടങ്ങുന്ന ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തി.26/7/12 വ്യാഴാഴ്ച നല്ലപാഠത്തിന്റെ ഉദ്ഘാടനം നടന്നു.അതോടൊപ്പംതന്നെ ശരിയായ മാലിന്യനിര്‍മ്മാര്‍ജ്ജനം എന്ന വിഷയത്തെ ആസ്പദമാക്കി എല്ലാ ക്ലാസ്സുകളിലെയും രണ്ട് കുട്ടികള്‍ വീതം പങ്കെടുത്ത സെമിനാര്‍ നടന്നു.

Monday, July 30, 2012

സെമിനാര്‍ "ശരിയായ മാലിന്യനിര്‍മ്മാര്‍ജ്ജനം"








സെമിനാര്‍ " ശരിയായ മാലിന്യ നിര്‍മ്മാര്‍ജ്ജനം"


സെമിനാര്‍


"നല്ല പാഠം" ഉദ്ഘാടനം


നല്ല പാഠം

ലയാള മനോരമ സ്കൂളുകളില്‍ നടപ്പിലാക്കുന്ന
നല്ലപാഠം പദ്ധതി നമ്മുടെ സ്കൂളിലും നടപ്പിലാക്കുന്നു."സമ്പൂര്‍ണ്ണ മാലിന്യനിര്‍മ്മാര്‍ജ്ജനം "എന്ന പ്രോജക്ടാണ് ഇതുമായി ബന്ധപ്പെട്ട് സ്കൂളില്‍ നടപ്പിലാക്കുന്നത്. ഇതിന്റെ ഉദ്ഘാടനം 26/7/12വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് പത്തനംതിട്ട ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ പഴകുളം മധു നിര്‍വ്വഹിച്ചു.സ്കൂള്‍ പി.റ്റി.എ പ്രസിഡന്റ് ശ്രീ.ഡി.ശശികുമാര്‍ യോഗത്തില്‍ അധ്യക്ഷനായിരുന്നു.അടൂര്‍ നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ശ്രീമതി.സുധാപത്മകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.ശ്രീ.സി.അനില്‍കുമാര്‍ സ്വാഗതം പറയുകയും സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് ശ്രീമതി.വി.എസ്സ് ശ്രീകുമാരി,അധ്യാപകരായ ശ്രീ.ആര്‍.ബാബുരാജ്,ശ്രീമതി.ആര്‍.എല്‍.ഗീത,വിദ്യാര്‍ത്ഥി പ്രതിനിധി കുമാരി.വര്‍ഷ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.ശ്രീമതി.വി.ജി.ജയ കൃതജ്ഞത രേഖപ്പെടുത്തി.തുടര്‍ന്ന് 11 മണി മുതല്‍ "ശരിയായ മാലിന്യനിര്‍മ്മാര്‍ജ്ജനം" എന്ന വിഷയത്തെ ആസ്പദമാക്കി ഒരു സെമിനാര്‍ നടക്കുകയുണ്ടായി.ഓരോ ക്ലാസ്സില്‍ നിന്നും രണ്ട് പ്രതിനിധികള്‍ വീതം പ്രബന്ധം അവതരിപ്പിച്ചു.സെമിനാറിന്റെ മോഡറേറ്ററായി അടൂര്‍ ബി.ആര്‍.സി.യില്‍ നിന്നും ശ്രീ.കെ.എന്‍.ശ്രീകുമാര്‍ പങ്കെടുത്തു.ശ്രീ.നാരായണന്‍,ശ്രീമതി.ഹരിപ്രിയ,ശ്രീമതി.ജയലക്ഷ്മി തുടങ്ങിയവര്‍ പ്രബന്ധത്തെ വിലയിരുത്തി സ്കോര്‍ നല്‍കി.യു.പി വിഭാഗത്തില്‍ നിന്ന് 6A യ്ക് ഒന്നാം സ്ഥാനവും 7B യ്ക് രണ്ടാം സ്ഥാനവും ,5B,6B എന്നീ ക്ലാസ്സുകള്‍ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. ഹൈസ്കൂള്‍ വിഭാഗത്തില്‍ നിന്ന് 9B യ്ക് ഒന്നാം സ്ഥാനവും 9Cയ്ക് രണ്ടാം സ്ഥാനവും ,10C,10A എന്നീ ക്ലാസ്സുകള്‍ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.



Monday, July 9, 2012

ജൂണിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട്


സമഗ്ര മാലിന്യ നിര്‍മ്മാര്‍ജ്ജനം പ്രോജക്ട് നടപ്പിലാക്കുന്നതിന്റെ ഭാഗമായി രണ്ട് ക്ലാസ്സ് പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മീറ്റിംഗ് 14/6/2012 ന് കൂടുകയുണ്ടായി.ശ്രീ.സി.അനില്‍കുമാര്‍ പ്രോജക്ടിന്റെ പ്രാധാന്യത്തെപ്പറ്റി വിശദീകരിച്ചു.

ഇതനുസരിച്ച് എല്ലാ ക്ലാസ്സുകളും ഒരു മാസത്തെ പ്രവര്‍ത്തനം വളരെ ഭംഗിയായി നടത്തുകയും റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തു.ആദ്യ മാസത്തില്‍ പ്ലാസ്റ്റിക് വിമുക്ത ക്ലാസ് എന്ന ആശയം ആണ് അവര്‍ നടപ്പിലാക്കിയത്. ജൂണ്‍ 20 ഡ്രൈ ഡേ യായി ആചരിച്ചു.ക്ലാസ്സും പരിസ്സരവും വൃത്തിയാക്കി.ക്ലാസ്സ് പരിസരത്തുനിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കി.പ്ലാസ്റ്റക്കിനെതിരെയുള്ള പോസ്റ്ററുകള്‍ ക്ലാസ്സുകളിലെല്ലാം പ്രദര്‍ശിപ്പിച്ചു.കുട്ടികളില്‍ ശുചിത്വശീലം ഉളവാക്കുന്നതിനായി ശുചിത്വശീലങ്ങള്‍ ചാര്‍ട്ടില്‍ തയ്യാറാക്കി പ്രദര്‍ശിപ്പിച്ചു.പ്ലാസ്റ്റിക് വേസ്റ്റ് ബോക്സിന് പകരമായി കാര്‍ഡ്ബോര്‍ഡ് പെട്ടി ഉപയോഗിക്കാന്‍ തുടങ്ങി.പ്ലാസ്റ്റക് ലഞ്ച് ബോക്സ്,പ്ലാസ്റ്റിക് പേന ,നിലവാരം കുറഞ്ഞ പ്ലാസ്റ്റിക് ബോട്ടില്‍ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചു.മിഠായി കടലാസുകള്‍ പൂര്‍ണ്ണമായും നിരോധിച്ചു.
ജൂണ്‍ 29 ന് കമ്മിറ്റി കൂടി റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു.ഏറ്റവും നല്ല റിപ്പോര്‍ട്ടുകളായി ഹൈസ്കൂള്‍ വിഭാഗത്തില്‍ നിന്നും 10 A യുടെയും U P വിഭാഗത്തില്‍നിന്നും 7B യുടെയും റിപ്പോര്‍ട്ടുകള്‍ തിരഞ്ഞെടുത്തു. റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ചതിന് ശേഷം അടുത്ത മാസത്തിലെ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തി